Sunday, 10 April 2011

പ്ലാച്ചിമടയിലെ ആദിവാസികളുടെയും, കർഷകരുടെയും, മറ്റു തദ്ദേശ വാസികളുടെയും കുടിവെള്ളവും, കൃഷി വെള്ളവും മലിനപ്പെടുത്തിയ കുറ്റവാളികളായ കൊക്കക്കോള കമ്പനി ഉടമകൾക്കെതിരെ കേസെടുത്തുവെങ്കിലും ഇത് വരെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചു കൊണ്ട് ട്രൈബ്യൂണൽ പ്രഖ്യാപിച്ച നഷ്ടപരിഹാരം ഉടൻ നൽകുക. രാജ്യത്തെ ജനങ്ങളുടെ കുടിവെള്ളംമുട്ടിച്ചവർക്കെതിരെ നടപടിയെടുക്കുക. കോർപ്പറേറ്റ് കുത്തകകളുടെ നടത്തിപ്പുകാരായ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വഞ്ചന അവസാനിപ്പിക്കുക. പ്രകൃതിക്കും,കാർഷികമേഖലയ്ക്കും വരുത്തിയ നഷ്ടം നികത്താൻ കൊക്കകോളയുടെ സ്വത്തുവകകൾ കണ്ടുകെട്ടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് പാലക്കാട് എസ്.പി.ഓഫീസിലേക്ക് ഡിസംബർ 17 നു 11 മണിക്ക് പാലക്കാട് അഞ്ചുവിളക്കിനു മുൻപിൽ നിന്നും തുടങ്ങിയ പ്രതിഷേധ പ്രകടനം എസ്.പി.ഓഫീസിനു 100 മീറ്റർ മുൻവശത്ത് വെച്ച് പോലീസ് തടഞ്ഞു.
കുടിവെള്ളവും, കൃഷി വെള്ളവും മലിനപ്പെടുത്തിയ കൊക്കക്കോള കമ്പനിയുടെ കമ്പനി ഡയറക്ടർമാരായ ഉടമസ്ഥരെ അടിയന്തിരമായി അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്ലാച്ചിമട സമര സമിതിയും, ഐക്യദാർഢ്യ സമിതിയും പാലക്കാട് എസ്.പി.ഓഫീസിലേക്ക് നടത്തുന്ന മാർച്ചിലേക്കു വിവിധ ബഹുജന സംഘടനകളുടെ നേതാക്കൾ പങ്കെടുത്തു. സമര സമിതി ചെയർമാൻ വിലയോടി വേണുഗോപാൽ ഉൽഘാടനം ചെയ്തു. ഐക്യദാർഢ്യ സമിതി ചെയർമാൻ അമ്പലക്കാട് വിജയൻ അധ്യക്ഷത വഹിച്ചു. പ്ലാച്ചിമട സമര ഐക്യദാർഢ്യ സമിതി ജനറൽ കൺവീനർ ആറുമുഖൻ പത്തിച്ചിറ, ഐക്യദാർഢ്യ സമിതി കൺവീനർമാരായ എം.സുലൈമാൻ, വേണു (സി.പി.എം.ഐ.എൽ), സമര സമിതി ജനറൽ കൺവീനർ ശക്തിവേൽ, സമര സമിതി കൺവീനർമാരായ കെ.വി.ബിജു, ശാന്തി തുടങ്ങിയവരും, വിവിധ ബഹുജന സംഘടനകളുടെ നേതാക്കളും പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു.